Police Arrested Youths From Sabarimala <br /> <br />ശബരിമലയിലേക്ക് ദുരൂഹ സാഹചര്യത്തില്‍ വന്ന ചിലരെ പോലീസ് പിടികൂടി. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയില്‍ സംഘത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആറിനാണ് ബൈക്കുകളില്‍ വന്ന സംഘം പോലീസിന് മുന്നില്‍ പെട്ടത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായതിനാല്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ബൈക്കുകളിലാണ് സംഘം വന്നത്. നാലു പേരുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ് സംഘം. പാലക്കാട് സ്വദേശികളാണ് തങ്ങളെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അഖില്‍, അജിത് ശങ്കര്‍, മുഹമ്മദ് നസീഫ്, ശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മുന്നില്‍ പോയ ബൈക്കിന് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് അവര്‍ വേഗത്തില്‍ ഓടിച്ചുപോയതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു. വാഹന രേഖകള്‍ ഇല്ലാതെ പോലീസ് പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്ന ആശങ്കയും ഇവര്‍ക്കുണ്ടായിരുന്നുവത്രെ. അതാണ് കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതെന്ന് യുവാക്കള്‍ പറഞ്ഞു.